കാസർകോട് ലൈംഗികാവയവത്തില്‍ മെറ്റൽ നട്ട് കുടുങ്ങിയ 46കാരന് രക്ഷകരായത് ഫയർഫോഴ്സ്. ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും ഡോക്ടർമാർ കൈമലർത്തിയതോടെയാണ് ഒടുവിൽ ഫയർഫോഴ്സിന്റെ സേവനം തേടിയത്. ......
ദോഹ: ലഹരി മരുന്ന് സാമൂഹ്യ പ്രതിരോധം അത്യാവശ്യമാണെന്ന് വില്ലിയാപ്പള്ളി മലാറക്കൽ മഹല്ല് ഖത്തർ കമ്മിറ്റി ദോഹയിലെ അരോമ ദർബാർ ഹാളിൽ നടത്തിയ ഇഫ്താർ സംഗമം അഭിപ്രായപ്പെട്ടു .കൃത്യമായ ബോധവൽക്കരണവും സംഘടിതമായ പ്രതിരോധവും തീർക്കാൻ ആഹ്വാനം ചെയ്ത് കൊണ്ടാണ് ഇഫ്താർ സംഗമം അവസാനിച്ചത് .മഹല്ല് പ്രസിണ്ടന്റ് സത്താർ തുണ്ടിയിലിന്റെ അധ്യക്ഷതയിൽ ചേർന്ന പരിപാടി ഉപദേശക സമിതി ചെയർമാൻ പിവിഎ നാസർ ഉൽഘടനം ചെയ്തു .സ്ത്രീകളും കുട്ടികളും കുടുംബങ്ങളുമായി 150 പേര് സംഗമത്തിൽ ഒത്തു ചേർന്നു.പണ്ഡിതനും വാഗ്മിയുമായ നിയാസ് ഹുദവി റമദാൻ സന്ദേശം നൽകി .വിവിധ മഹല്ലുകളെ പ്രതിനിധീകരിച്ചു വണ്ണന്റവിട കുഞ്ഞബ്ദുള്ള , ഇഎം കുഞ്ഞമ്മദ് ,നൗഫൽ ആലന്നൂർ, ഇല്യാസ് എംപി ,കുഞ്ഞബ്ദുള്ള പി കെകെ , നാസർ പിപി ,ഇസ്മായിൽ ഒ.ടി , നാട്ടിൽ നിന്ന് സന്ദർശനത്തിന് എത്തിയ മൂസ്സ ടിപി എന്നിവർ അതിഥികളായെത്തി .
ബഷീർ മനക്കൽ പ്രാർത്ഥന നടത്തി . ജനറൽ സെക്രട്ടറി ഫൈസൽ അരോമ സ്വാഗതവും സെക്രട്ടറി ഷുഹൈബ് കുറ്റിയിൽ നന്ദിയും പറഞ്ഞു. ......
കൊല്ലം കരുനാഗപള്ളിയിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു. കരുനാഗപ്പള്ളി താച്ചയിൽമുക്ക് സ്വദേശി സന്തോഷാണ് മരിച്ചത്. ഇന്ന് പുലർച്ചെ രണ്ടേകാലോടെയാണ് കാറിലെത്തിയ സംഘം വീട്ടിൽ കയറി സന്തോഷിനെ വെട്ടിയത്. ......
തിരുവനന്തപുരം: തുഷാര്‍ എന്താണ് ചിന്തിക്കുന്നത്? ബി.ഡി.ജെ.എസ്. ഇതെങ്ങോട്ടാ? എന്തിന്റെ പേര് പറഞ്ഞാകും അവര്‍ മുന്നണിമാറ്റത്തിലേക്ക് കടക്കുക? ചോദ്യങ്ങൾ നിരവധിയാണ്. ......
ആലപ്പുഴ : സംസ്ഥാന സർക്കാരിന്റെ അതിദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതിയുടെ ഭാഗമായി ആലപ്പുഴ അതിദാരിദ്ര്യ വിമുക്ത ജില്ലയായി സെപ്റ്റംബറോടെ മാറുമെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് ജില്ലയുടെ ചുമതലകൂടിയുള്ള മന്ത്രിയുടെ നേതൃത്വത്തിൽ അതിദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതിയുടെ നിലവിലെ പുരോഗതി കളക്ടറേറ്റിൽ ചേർന്ന യോഗത്തിൽ മന്ത്രി വിലയിരുത്തി. ജില്ലാ കളക്ടർ അലക്സ് വർഗീസിൻ്റെ സാന്നിധ്യത്തിലായിരുന്നു യോഗം.
അതിദാരിദ്ര വിമുക്ത ജില്ലയായി മാറ്റുന്നതിനുള്ള നടപടികൾ അതിവേഗം ജില്ലയിൽ പുരോഗമിക്കുകയാണെന്ന് മന്ത്രി പറഞ്ഞു.ഭൂരഹിതരും ഭവനരഹിതരുമായിട്ടുള്ള കുടുംബങ്ങൾക്കുള്ള ഭവന നിർമ്മാണം സെപ്റ്റംബറിൽ തന്നെ പൂർത്തിയാക്കുവാൻ മന്ത്രി ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു.പദ്ധതിയുടെ കീഴിൽ ഭവനരഹിതരുടെ നിലവിൽ നടന്നുകൊണ്ടിരിക്കുന്നഭവന നിർമ്മാണ പ്രവർത്തനങ്ങൾ മെയ് മാസത്തിനകം പൂർത്തിയാക്കും. ......
മൂവാറ്റുപുഴ : ഇന്ന് രാവിലെ കടാതി ആനിക്കാവിള കോളനിയിൽ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ്
ആനിക്കാവിള കോളനിയിൽ താമസിക്കുന്ന വടക്കേക്കര വീട്ടിൽ ശ്യാം പി ശശിക്കെതിരെ
കേസെടുത്തത്.എക്സൈസിനെ കണ്ട സമയം ശ്യാം ഓടിരക്ഷപ്പെട്ടു. ശ്യാമിന്റെ വീട്ടിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ 105 ഗ്രാം കഞ്ചാവും, MDMA
വലിക്കുവാൻ ഉപയോഗിക്കുന്ന ഗ്ലാസ് ട്യൂബുകളും, 44 സെൻറീമീറ്റർ നീളമുള്ള മൂർച്ചയേറിയ കഠാരയും കണ്ടെടുത്തിട്ടുണ്ട്. ......
കാസർഗോഡ് ജില്ലാ പ്രവാസി അസ്സോസി യേഷൻ , (കഡേക്സാ ക്യു) ഇഫ്താർ മീറ്റ് നടത്തി.
സ്വാദ് റസ്റ്ററന്റിൽ നടന്ന ഇഫ്താർ മീറ്റിൽ അസ്സോസിയേഷൻ അംഗങ്ങളും , കുടംബാംഗങ്ങളും, കമ്മ്യൂണിറ്റി നേതാക്കളുമടക്കം നിരവധി പേർ പങ്കെടുത്തു.ശ്രീ റഫീഖ് റഹ്മാനി ചെറുവത്തൂർ റമസാൻ സന്ദേശം നൽകി.
ഇഫ്താറിന് ശേഷം നടന്ന മീറ്റിംഗിൽ അംഗങ്ങൾ ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്തു. ലഹരിക്കെതിരെയുള്ള പ്രചാരണത്തിൽ പങ്കാളികളാകുവാൻ സന്ദേശം നൽകി . ......
കൊച്ചി: ആഗോള സ്വർണാഭരണ രംഗത്ത് ഡിസൈനിംഗ്, മാനുഫാക്ച്ചറിംഗ്, ഹോൾസെയിൽ എക്സ്പോർട്ട് എന്നീ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച, കണ്ണൂർ സ്വദേശികളായ ദിനേഷ് കാമ്പ്രത്ത്, അനിൽ കാമ്പ്രത്ത്, മനോജ് കാമ്പ്രത്ത്, കൃഷ്ണൻ കാമ്പ്രത്ത് എന്നിവർ റീട്ടെയിൽ വ്യാപാരരംഗത്ത് ചുവടുറപ്പിക്കുന്നു. 'വിൻസ്മേര' എന്ന ബ്രാൻഡിലൂടെ ഇന്ത്യയിലും ഗൾഫ് രാജ്യങ്ങളിലുമായി രണ്ടു വർഷത്തിനുള്ളിൽ 20 ജ്വല്ലറി സ്റ്റോറുകളും ഫാക്ടറികളും തുറക്കുമെന്ന് കൊച്ചിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ......
ദോഹ: പുതിയ അധ്യായന വർഷത്തിന്റെ മുന്നോടിയായി ഖത്തറിലെ ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥികൾക്കായി നടുമുറ്റം ഖത്തർ സംഘടിപ്പിച്ച ബുക്സ്വപ് നിറഞ്ഞ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
പുതിയ അധ്യയന വർഷം ആരംഭിക്കുന്നതോടെ രക്ഷിതാക്കള്‍ക്ക് സാമ്പത്തിക ചിലവ് ചുരുക്കുക,വിദ്യാഭ്യാസം പ്രകൃതി സൌഹൃദമാക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ മുൻ നിർത്തിയാണ് നടുമുറ്റം ഖത്തർ ബുക്സ്വാപ് 2025 സംഘടിപ്പിച്ചത്. വിവിധ ഇന്ത്യൻ സ്കൂളുകളിലെ ആയിരത്തിലധികം വിദ്യാര്‍ത്ഥികളാണ് പദ്ധതിയുടെ ഉപഭോക്താക്കളായത്. ......
കൊച്ചി: പ്രമുഖ ശിശു സംരക്ഷണ ഉല്‍പ്പന്ന റീട്ടെയിലറായ പോപ്പീസ് ബേബി കെയര്‍ കേരളത്തില്‍ സാന്നിധ്യം ശക്തമാക്കുന്നു. ഇതിന്റെ ഭാഗമായി തിരുവനന്തപുരം കരമനയില്‍ പുതിയ സ്റ്റോര്‍ തുറന്നു. ......